Tuesday, 22 September 2015

ടവറിനെതിരെ ബഹുജന സംഗമം


സപ്തംബര്‍ 18

ടവര്‍ നീക്കം ചെയ്യുന്നതിനായി ബഹുജന സംഗമം സംഘടിപ്പിച്ചു. സംഗമം അഡ്വ .പി അപ്പുക്കുട്ടന്‍ .ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ പി ലീല അധ്യക്ഷം വഹിച്ചു. ജാനകിക്കുട്ടി,പി നാരായണന്‍,രവീന്ദ്രന്‍ , ഗംഗാധരന്‍നമ്പ്യാര്‍.രവീന്ദ്രന്‍നായര്‍,ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

കുന്നുകളെ അറിയാന്‍ പരിസര പഠനയാത്ര

സപ്തംബര്‍ 17

   കുന്നുകളെ അറിയുന്നതിനായി ഇക്കോ /സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തില്‍ നടന്ന പരിസര പഠനയാത്ര ശ്രദ്ദേയമായി.കുന്നുകള്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മടിക്കൈ പഞ്ചായത്തിലെ അത്തിക്കോത്ത് കുന്നാണ് സന്ദര്‍ശിച്ചത്.ചെടികളെ തൊട്ടറിഞ്ഞും ജീവികളെ കണ്ടറിഞ്ഞും നടത്തിയ പഠനയാത്ര കുന്നുകളെ അടുത്തറിയാന്‍ കഴിയുന്നതായി.കോരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എം രമേശന്‍ കുന്നുകളുടെ ധര്‍മത്തെ കുറിച്ച് ക്ലാസെടുത്തു.പി കുഞ്ഞിക്കണ്ണന്‍,കുഞ്ഞികൃഷ്ണന്‍,സുധ കെ വി,സുധാകുമാരി,സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.






Friday, 18 September 2015

ടവര്‍നീക്കം ചെയ്യീന്‍ കുട്ടികള്‍ കളക്ടര്‍ക്ക് മുമ്പിലെത്തി.

സപ്തംബര്‍ 15

സ്ക്കൂളിലെ മഴുവന്‍ കുട്ടികളും ഒപ്പിട്ട നിവേദനവുമായി സ്ക്കൂള്‍ ലീഡര്‍ വസുദേവ് ശങ്കര്‍,ഇക്കോ/സീഡ് കണ്‍വീനര്‍ സുരഭി രാധാകൃഷ്ണന്‍,നിഖില്‍,അഭീഷേക്,ആര്യ.അഞ്ജിത എന്നിവരാണ് കളക്ടറെ കാണാനെത്തിയത് കുഞ്ഞിക്കണ്ണന്‍ നേതൃ


ത്വം നല്കി.

ടവര്‍ നീക്കം ചെയ്യാന്‍ നഗരസഭാ ചെയര്‍ പേഴ്സണ് നിവേദനം നല്കി

സപ്തംബര്‍ 14

 സ്ക്കൂളിന്റെ സമീപത്ത് സ്ഥാപിച്ച മൊബൈല്‍ ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കട്ടികള്‍ നഗരസഭാ ചെയര്‍ പേഴ്സണ് നിവേദനം നല്കി. സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും ഒപ്പിട്ട നിവേദനവുമായാണ്കുട്ടികളെത്തിയത്.കുഞ്ഞിക്കണ്ണന്‍,രാജീവന്‍,കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.

മൊബൈല്‍ ടവറിനെതിരെ കളക്ടര്‍ക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു.

സപ്തംബര്‍ 10

സ്ക്കൂള്‍ മതിലിനോട് ചേര്‍ന്ന് നിര്‍മിച്ച റിലയന്‍സിന്റെ
 മൊബൈല്‍ ടവര്‍ നീക്കം ചെയ്യണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട് സക്കൂളിലെ മുഴുവന്‍ കുട്ടികളും ജില്ലാ കളക്ടര്‍ക്ക് കാര്‍ഡ് അയച്ചു.പി കുഞ്ഞിക്കണ്ണന്‍,പി ആര്‍ ആശ,സുധ കെ വി ,സുധാകുമാരി ,കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്നം നല്കി.

സമഗ്ര പച്ചക്കറി വികസന പരിപാടിക്ക് തുടക്കമായി

സപ്തംബര്‍ 4

സ്ക്കൂള്‍ പച്ചക്കറി  വികസന പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവന്റെ സഹകരണത്തോടെ ഇക്കോ/സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക് തൂടക്കമായി.സ്ക്കൂളിന് സമീപമുള്ള അംഗണ്‍ വാടിയുടെ കോമ്പൗണ്ടിലെ 15 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത് .പി ടി എ പ്രസിഡന്റ് വിത്ത് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്ത.


Friday, 21 August 2015

പ്രവൃത്തി പരിചയദിനം

ആഗസ്ത്21

പ്രവൃത്തി പരിചയദിനത്തിന്റെ ഭാഗമായി നാട്ടറിവുകള്‍ പകര്‍ന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്ക് ഓലമെടയലില്‍ പരിശീലനം നല്കി.ഹെഡ്മാസ്റ്റര്‍ ഓലമെടഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.കണ്‍വീനര്‍ അനിതകുമാരി പരിശീലനത്തിന് നേതൃത്വം നല്കി..