Friday 5 June 2015

ലോക പരിസര ദിനം

വിഷരഹിത കൃഷിയിറക്കി പരിസര ദിനാചരണം

സ്ക്കുളിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലത്ത് ഇക്കോ ക്ലബ്ബിന്റെ നോതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് വിഷരഹിത കൃഷിയിറക്കി പരിസരദിനമാചരിച്ചു.കപ്പ,ചേന,ചേമ്പ്,കാച്ചില്‍,മഞ്ഞള്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്.കാഞ്ഞങ്ങാട് നഗരസഭാ കൃഷി ഓഫീസര്‍ എം പി പ്രേമലത ഉദ്ഘാടനം ചെയ്തു.പീ ടി എ പ്രസിഡന്റ്,ഹെഡ് മാസ്റ്റര്‍, ഇക്കോ ക്ലബ്ബ് കോഡിനേറ്റര്‍ പി കഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.ആശ പി ആര്‍,അനിത എം,സുധ കെ വി,ജയരാജന്‍ കെവി ,തങ്കമണി കെവി എന്നിവര്‍ നേതൃത്വം നല്കി.വൃക്ഷ തൈകളുടെ വിതരണം പി ടി എ പ്രസിഡന്റ് നിര്‍വ്വഹിച്ചു.


Wednesday 3 June 2015

പ്രവേശനോത്സവം 2015-16

പ്രവേശനോത്സവത്തോടെ തുടക്കം

2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവേശനോത്സവത്തോടെ തുടക്കമായി.പ്രീ പ്രൈമറിയിലേക്കും ഒന്നാം ക്ലാസ്സിലേക്കും അഞ്ചാം ക്ലാസ്സിലേക്കും പ്രവേശനം നേടിയ 110 ലധികം കുട്ടികള്‍ക്ക് പി ടി എ കമ്മറ്റിയുടേയും സ്ക്കൂള്‍ വികസന സമിതിയുടേയും നേതൃത്വത്തില്‍ ഘോഷയാത്രയൊരുക്കി സ്വാഗതം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പി ലീല ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയര്‍മാന്‍ അഡ്വ പി അപ്പുക്കുട്ടന്‍‌ പിടിഎ നല്കുന്ന സൗജന്യ യൂണിഫോമിന്റെ വിതരണം നിര്‍വ്വഹിച്ചു .രമേശ് പൈ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കുടകള്‍ നല്കി.നെല്ലിക്കാട്ട് റെഡ്സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പായസവിതരണം നടത്തി.കേളി കലാകായിക കേന്ദ്രം,ഫ്രണ്ട്സ്സ് കാലിക്കടവ്,പ്രകാശന്‍മാസ്റ്റര്‍ എന്നിവര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.മദര്‍ പി ടി എ പ്രസിഡന്റ് ദീപ്തി സുനില്‍കുമാര്‍ സീനിയര്‍ അസിസ്ററന്റ് പി ആര്‍ ആശ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പി ടി എ പ്രസിഢന്റ് ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.ഹെഡ് മാസ്റ്റര്‍ ടി രവീന്ദ്രന്‍ നായര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.സംഗീതാധ്യാപകന്‍ ഹരിമുരളി പ്രവേശനോത്സവഗാനം ആലപിച്ചു.