Wednesday 16 July 2014

പി എന്‍ പണിക്കര്‍ക്ക് പുനര്‍ജനി

ശ്രീ പി എന്‍ പണിക്കര്‍ക്ക് പുനര്‍ജനി നല്‍കിക്കൊണ്ട് വായനാമരം സ്ഥാപിച്ചു.വായനാ വാരാചര​ണത്തിന്റെ സമാപനം കുറിച്ചുകൊണ്ടായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്
ശാഖകളില്‍ തൂങ്ങിനില്‍ക്കുന്ന പുസ്തകങ്ങളില്‍ നിന്ന് ആവശ്യമായവ തിരഞ്ഞെടുത്ത് വായിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

പ്രവേശനോത്സവം 2014


Tuesday 15 July 2014

പ്രവേശനോല്‍സവം 2014

സ്കൂളിലെ പ്രവേശനോല്‍സവം വാര്‍ഡ് കൗണ്‍സിലര്‍ പി ലീല ഉദ്ഘാടനം ചെയ്തു. വ്യാപാരിയായ മേലാങ്കോട്ട് രമേശ് പൈ ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് കുടകളും സാക്ഷരീയം പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പത്ത് കുട്ടികള്‍ക്ക് ബാഗും നോട്ട് ബുക്കുകളും  വിതരണം ചെയ്തു.  അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബ്ബിലെ പ്രവര്‍ത്തകര്‍ പ്രിപ്രൈമറി കുട്ടികള്‍ക്ക് വാട്ടര്‍ ബോട്ടിലും നല്‍കി.കുട്ടികളെ ബലൂണുകളും പൂക്കളും നല്‍കി ചെണ്ടവാദ്യത്തോടുകൂടി സ്വീകരിച്ചു.ഹെഡ് മാസ്റ്റര്‍ ടി രവീന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍ നന്ദി രേഖപ്പെടുത്തി .കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് യൂണിറ്റ് തങ്ങള്‍ കൃഷി ചെയ്തുണ്ടാക്കിയ പുത്തരി ഉപയോഗിച്ച് തയ്യാറാക്കിയ പാല്‍പായസം നല്‍കി.

കുമ്പിള്‍ മരത്തിന് ജന്മദിനം

സ്ക്കൂളിലെ ഏഴാം ക്ലാസിലെ ആര്യ, പൊന്നു എന്ന് പേരിട്ട തന്റെ കുമ്പിള്‍ മരത്തിന്റെ  രണ്ടാം ജന്മദിനം ആഘോഷിച്ചു.എന്റെ മരം പദ്ധതിയിലൂടെ സ്ക്കൂളില്‍ നിന്ന് ലഭിച്ചതാണ് ഈ മരം. മരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ കൂട്ടുകാരും അദ്ധ്യാപകരും ആര്യയുടെ വീട്ടിലെത്തി എല്ലാവര്‍ക്കും ചായയും പലഹാരവും നല്‍കിയാണ് സ്വീകരിച്ചത്.ഏഴാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തിലെ 'ഗുല്‍മോഹര്‍ കാ ജന്‍മദിന്‍' എന്ന പാഠം പഠിക്കുമ്പോഴാണ് ആര്യക്ക് തന്റെ മരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ തോന്നിയത്.