കുട നിര്‍മാണ പരിശീലനം.

ഒക്ടോബര്‍ 2, കുട നിര്‍മാണം

അമ്മമാര്‍ക്കും കുട്ടികള്‍ക്കും കുട നിര്‍മാണ പരിശീലനം നല്കി .അനിതകുമാരി നേതൃത്വം നല്കി.




 

ഹിറോഷിമാ ദിനം

ആഗസ്ത് 6--യുദ്ധ വിരുദ്ധ പ്രദര്‍ശനവും ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.


കലാമിന് പുഷ്പഞ്ജലി


അകാലത്തില്‍ നമ്മേ വിട്ടുപോയ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് അധ്യാപകരും കുട്ടികളും പിടിഎ അംഗങ്ങളും പുഷ്പാഞ്ജലി അര്‍പ്പിച്ചു. പി ടി എ പ്രസിഡന്റ് വി ശ്രീജിത്ത്,ഹെഡ്മാസ്റ്റര്‍ ടി രവീന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.



  1. സ്കൂള്‍ കായികമേള2014

    ഒക്ടോബര്‍ 17-സ്ക്കൂള്‍ കായികമേള പി ടി എ പ്രസിഡന്റ്   വി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.



    സ്കൂള്‍ ശാസ്ത്ര പ്രവൃത്തിപരിചയമേള

    ഒക്ടോബര്‍ -10  .സ്ക്കൂള്‍ ശാസ്ത്ര പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു.മേളയുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റര്‍ നിര്‍വഹിച്ചു.



    .

        

    ആഗസ്ത് 6-ഹിരോഷിമാ ദിനം

    ഹിരോഷിമയില്‍ തീമഴ പെയ്തിറങ്ങിയ വര്‍ഷം-റേഡിയോ നാടകം തയ്യാറാക്കി സ്ക്കൂള്‍ ആകാശവാണിയിലൂടെ അവതരിപ്പിച്ചു.അഞ്ചാം ക്ലാസിലെ കുട്ടികള്‍ യുദ്ധക്കെടുതികളുടെ പ്രദര്‍ശനം ഒരുക്കി.

          ജുലായ് 11 ലോക ജനസംഖ്യാ ദിനം

    സാമൂഹ്യ സാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചുമര്‍പത്ര നിര്‍മാണവും ജനസംഖ്യാദിന ക്വിസും സംഘടിപ്പിച്ചു.ഏഴ് എ ക്ലാസിലെ രാജലക്ഷ്മി ആകാശവാണിയിലൂടെ പ്രഭാഷണം നടത്തി.പത്മിനി എന്‍ കെ നേതൃത്വം നല്‍കി.
  2.           ആകാശവാണി പ്രതിവാര ക്വിസ്

    ജുലായ് 7:    4 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആകാശവാണി പ്രതിവാര ക്വിസിന് തുടക്കമായി.ഹെഡ് മാസ്റ്റര്‍ ആദ്യ ചോദ്യങ്ങള്‍ നല്കിക്കൊണ്ട് ഉദ്ഘാടനം  ചെയ്തു.

                           ജുലായ് 5 ബഷീര്‍ ചരമദിനം 

    ബഷീര്‍ കൃതികളുടെ പ്രദര്‍ശനം,കഥാപാത്ര നിരൂപണം തയ്യാറാക്കല്‍ മല്‍സരം എന്നിവ സംഘടിപ്പിച്ചു.

    പാത്തുമ്മയുടെ ആട്  ഒന്നാം ക്ലാസ്സ്

    ജൂലൈ 5- പാത്തുമ്മയുടെ ആട് പരിചയപ്പെടുത്തിക്കൊണ്ടാണ് ഒന്നാം ക്ലാസ്സില്‍ ബഷീര്‍ ചരമദിനം ആചരിച്ചത്.ക്ലാസ് ടീച്ചറായ അനിതകുമാരി കഥയിലെ രംഗങ്ങള്‍ വരച്ചു കൊണ്ടാണ് പുസ്തക പരിചയം നടത്തിയത്. തുടര്‍ന്ന് കട്ടികള്‍ ഇഷ്ടപ്പട്ട രംഗങ്ങള്‍ വരച്ച് നിറം നല്കി.

    ഭാരത് സ്കൗട്ട്$ഗൈഡ് യൂണിറ്റ്


  3. ജൂണ്‍  23:   ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.ഹൊസ്ദുര്‍  ഗ് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി കെ കെ പിഷാരടി മാസ്റ്റര്‍ വിശദീകരണം നടത്തി. ഹെഡ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.കണ്‍വീനര്‍ എ ഭാരതീദേവി സ്വാഗതം പറഞ്ഞു.

             ജൂണ്‍ 19 വായനാ ദിനം 

    വായനയുടെ പ്രാധാന്യത്തെ കുറിച്ച് സാഹിത്യ കാരനായ വാസു ചോറോട് പ്രഭാഷണം നടത്തി.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് ഒരാഴ്ചക്കാലം കുട്ടികളും അധ്യപകരും സ്ക്കൂള്‍ ആകാശവാണിയിലൂടെ വായനാനുഭവങ്ങള്‍ പങ്കു വെച്ചു.

    ജൂണ്‍ 5 ലോക പരിസര ദിനം 

    മേലാംകോട്ട്--സ്കൂള്‍ അസംബ്ലിയില്‍ ഹെഡ് മാസ്റ്റ്ര്‍ പരിസരദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച.കേരള,ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയസമിതി കണ്‍വീനര്‍ പി മുരളീധരന്‍ മാസ്റ്റര്‍ പരിസര സംരക്ഷണത്തിന്റെ ആവശ്യകതയും ഇന്നത്തെ അവസ്ഥയും എന്ന വിഷയത്തില്‍ സ്കൂള്‍ ആകാശവാണിയിലൂടെ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീജിത്ത് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
  4.                   

No comments:

Post a Comment