Friday 21 August 2015

പ്രവൃത്തി പരിചയദിനം

ആഗസ്ത്21

പ്രവൃത്തി പരിചയദിനത്തിന്റെ ഭാഗമായി നാട്ടറിവുകള്‍ പകര്‍ന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്ക് ഓലമെടയലില്‍ പരിശീലനം നല്കി.ഹെഡ്മാസ്റ്റര്‍ ഓലമെടഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.കണ്‍വീനര്‍ അനിതകുമാരി പരിശീലനത്തിന് നേതൃത്വം നല്കി..




ഓണാഘോഷം 2015

ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മദര്‍ പി ടി എ ഒരുക്കിയ പൂക്കളം,വിവിധയിനം ഓണക്കളികള്‍,ഓണസദ്യ എന്നിവയുണ്ടായിരുന്നു.







Wednesday 19 August 2015

കര്‍ഷക ദിനത്തില്‍ മണ്ണ് പ്രതിജ്ഞ

ആഗസ്ത് 17--സര്‍വ ചരാചരങ്ങളുടേയും നിലനിലിപ്പിനാധാരമായ മണ്ണ് സംരക്ഷിക്കുമെന്നും തങ്ങളാലാവുന്ന വിധം കാര്‍ഷികവൃത്തിയിലേര്‍പ്പെടുമെന്നും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും കര്‍ഷകദിനത്തില്‍ കുട്ടികള്‍ പ്രതിജ്ഞ ചെയ്തു. തങ്ങള്‍ നട്ട് വളര്‍ത്തി പരിപാലിച്ചുവരുന്ന വിഷരഹിത കൃഷിയിടത്തിലെ ചെടികളുടെ ചോട്ടില്‍ നിന്നും ഒരു പിടി മണ്ണ് വാരിപ്പിടിച്ചു കൊണ്ടാണ് കുട്ടികള്‍ പ്രതിജ്ഞ ചെയ്തത്. ഹെഡ്മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോ ഓഡിനേറ്റര്‍ പി കുഞ്ഞിക്കണ്ണന്‍ ആശ പി ആര്‍, ജയരാജന്‍ കെ വി ,രാജീവന്‍ പി കെ,സുധ കെ വി,പത്മിനി എന്‍ കെ,സുധാകുമാരി,കുഞ്ഞികൃഷ്ണന്‍ അനി




തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Sunday 16 August 2015

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദി നം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ പി ലീല പതാക ഉയര്‍ത്തി.ഹെഡ്മാസ്റ്റര്‍ ,പി ടി എ പ്രസിഡന്റ്,മുന്‍ കൗണ്‍സിലര്‍ പി വി കുമാരന്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.സ്വാതന്ത്ര്യ സമരചരിത്രം ടൈം ലൈന്‍ പ്രദര്‍ശനം,സ്വാതന്ത്ര്യദിന ക്വിസ്,ഏ സി കണ്ണന്‍ നായര്‍ അനുസ്മരണനം,പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.