Friday 2 October 2015

നട്ടു വളര്‍ത്തിയ മഞ്ഞളിലയില്‍ അടയുണ്ടാക്കി.

ഒക്ടോബര്‍ 2

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിചെയ്തുണ്ടാക്കിയ മഞ്ഞളിലയില്‍ ഇലയടയുണ്ടാക്കിക്കഴിച്ച് അധ്വാനത്തിന്റെ മഹത്വമറിഞ്ഞു.കുട്ടികളും അമ്മമാരും മദര്‍ പി ടി എ പ്രവര്‍ത്തകരും ചേര്‍ന്ന് 550അടകളാണ് ഉണ്ടാക്കിയത്.സ്ക്കൂള്‍ വികസനസമിതി ചെയര്‍മാന്‍ അഡ്വ. പി അപ്പുക്കുട്ടന്‍ അട വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.





ടവറിനെതിരെ ബഹുജന മാര്‍ച്ച്

ഒക്ടോബര്‍ 1

സ്ക്കൂളിന്റെ മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള റിലയന്‍സിന്റെ മൊബൈല്‍ ടവര്‍ നീക്കം ചെയ്യുന്നതിനായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജനമാര്‍ച്ചില്‍ 100ലധികം ആളുകള്‍ പങ്കെടുത്തു.മാര്‍ച് ശ്രീ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ ബി ലീല അധ്യക്ഷം വഹിച്ചു.അഡ്വക്കെറ്റ് പി അപ്പുക്കുട്ടന്‍,മോഹനന്‍ ,അജയന്‍ നെല്ലിക്കാട്ട്,സീകെ വല്‍സലന്‍,കൃഷ്ണപ്പൊതുവാള്‍,സംസാരിച്ചു.





Sunday 27 September 2015

സ്ക്കൂള്‍ കായിക മേള

സപ്തംബര്‍ 26



സ്ക്കൂള്‍ കായികമേള നടന്നു.പി ടി എ പ്രസിഡന്റ്  വി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ നായര്‍,സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു.