Friday 18 September 2015

ടവര്‍നീക്കം ചെയ്യീന്‍ കുട്ടികള്‍ കളക്ടര്‍ക്ക് മുമ്പിലെത്തി.

സപ്തംബര്‍ 15

സ്ക്കൂളിലെ മഴുവന്‍ കുട്ടികളും ഒപ്പിട്ട നിവേദനവുമായി സ്ക്കൂള്‍ ലീഡര്‍ വസുദേവ് ശങ്കര്‍,ഇക്കോ/സീഡ് കണ്‍വീനര്‍ സുരഭി രാധാകൃഷ്ണന്‍,നിഖില്‍,അഭീഷേക്,ആര്യ.അഞ്ജിത എന്നിവരാണ് കളക്ടറെ കാണാനെത്തിയത് കുഞ്ഞിക്കണ്ണന്‍ നേതൃ


ത്വം നല്കി.

ടവര്‍ നീക്കം ചെയ്യാന്‍ നഗരസഭാ ചെയര്‍ പേഴ്സണ് നിവേദനം നല്കി

സപ്തംബര്‍ 14

 സ്ക്കൂളിന്റെ സമീപത്ത് സ്ഥാപിച്ച മൊബൈല്‍ ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കട്ടികള്‍ നഗരസഭാ ചെയര്‍ പേഴ്സണ് നിവേദനം നല്കി. സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും ഒപ്പിട്ട നിവേദനവുമായാണ്കുട്ടികളെത്തിയത്.കുഞ്ഞിക്കണ്ണന്‍,രാജീവന്‍,കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.

മൊബൈല്‍ ടവറിനെതിരെ കളക്ടര്‍ക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു.

സപ്തംബര്‍ 10

സ്ക്കൂള്‍ മതിലിനോട് ചേര്‍ന്ന് നിര്‍മിച്ച റിലയന്‍സിന്റെ
 മൊബൈല്‍ ടവര്‍ നീക്കം ചെയ്യണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട് സക്കൂളിലെ മുഴുവന്‍ കുട്ടികളും ജില്ലാ കളക്ടര്‍ക്ക് കാര്‍ഡ് അയച്ചു.പി കുഞ്ഞിക്കണ്ണന്‍,പി ആര്‍ ആശ,സുധ കെ വി ,സുധാകുമാരി ,കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്നം നല്കി.

സമഗ്ര പച്ചക്കറി വികസന പരിപാടിക്ക് തുടക്കമായി

സപ്തംബര്‍ 4

സ്ക്കൂള്‍ പച്ചക്കറി  വികസന പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവന്റെ സഹകരണത്തോടെ ഇക്കോ/സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക് തൂടക്കമായി.സ്ക്കൂളിന് സമീപമുള്ള അംഗണ്‍ വാടിയുടെ കോമ്പൗണ്ടിലെ 15 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത് .പി ടി എ പ്രസിഡന്റ് വിത്ത് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്ത.