Saturday 20 June 2015

പി എന്‍ പണിക്കര്‍ വായനാമരം ജന്മദിനം

ജൂണ്‍19



പി എന്‍ പണിക്കര്‍ വായനാമരത്തിന്റെ ഒന്‍പതാം ജന്മദിനാഘോഷവും വായനാമരത്തിന്റേയും വിദ്യാരംഗം സാഹിത്യ വേദിയുടേയും ഉദ്ഘാടനം ഹെഡ്മാസ്റര്‍ നിര്‍വഹിച്ചു. മരത്തെ അലംങ്കരിച്ച് കുട്ടികള്‍ വായനാമരച്ചോട്ടില്‍ ഒത്തുചേര്‍ന്ന് ജന്മദിനാശംസകള്‍ നേര്‍ന്നു.അധ്യാപികയായ എന്‍ കെ പത്മിനി വായനാദിന പ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്റ് എല്ലാവര്‍ക്കും മിഠായി സമ്മാനമായി നല്കി.അമ്മവായനക്കുള്ള പുസ്തകങ്ങള്‍ ഒന്നാം ക്ലാസ്സിലെ അമ്മമാര്‍ക്ക് നല്കി അനിതകുമാരി ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുക്കപ്പെടുന്ന 10വീതം കുട്ടികളുടെ പുസ്തകാസ്വാദനക്കുറിപ്പ് ഓരോ ദിവസവും ഒരാഴ്ചക്കാലം ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യും.

Friday 19 June 2015

കരാട്ടെ പരിശീലനം ആരംഭിച്ചു.

പി ടി എ യുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ കരാട്ടേ പരിശീലനം ആരംഭിച്ചു.ചൈനീസ് കെം പോ കരാട്ടേയാണ് പരീശീലിപ്പിക്കുന്നത് .4മുതല്‍7വരെ ക്ലാസ്സിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്കുന്നത്.



കൃഷി അറിവുകള്‍ തേടി കുട്ടികള്‍ പാടത്തെത്തി




യന്ത്രമുപയോഗിച്ച് ഞാറ് നടുന്നത് കാണാന്‍ 5,6 ക്ലാസ്സിലെ കുട്ടികള്‍ പാടത്ത് എത്തി.സ്ക്കൂളിന് സമീപത്തുള്ള രാമനാഥപൈയുടെ പാടത്താണ് കുട്ടികളെത്തിയത്.ഇക്കോ, സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കുള്ള ഇടവേളയില്‍ സംഘടിപ്പിച്ച പരിപാടിക്ക് പി കുഞ്ഞിക്കണ്ണന്‍,പി ആര്‍ ആശ,അനിത എം,സുധ കെ വി,ജയരാജന്‍ കെ വി,രാജീവന്‍ പി കെ,തങ്കമണി കെ വി എന്നിവര്‍ നേതൃത്വം നല്കി.

കുട്ടികളുടെ എണ്ണം വര്‍ധിച്ചു

ഈ അധ്യയന വര്‍ഷത്തിലും കുട്ടികളുടെ എണ്ണം വര്‍ധിച്ചു.കഴിഞ്ഞവര്‍ഷം പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ ഉണ്ടായിരുന്ന 385കുട്ടികളില്‍ നിന്ന് 401കുട്ടികളായാണ് വര്‍ധിച്ചത്.ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണം താഴെ കൊടുക്കുന്നു.
പ്രീപ്രൈമറി----46     ക്ലാസ് 4------32
ക്ലാസ് 1-------45     ക്ലാസ് 5-----58
ക്ലാസ് 2-------43     ക്ലാസ് 6-----60
ക്ലാസ് 3-------38     ക്ലാസ് 7--- -79