Saturday 18 October 2014

ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷ്യദിനത്തില്‍ വിഷമില്ലാത്ത ഭക്ഷണം

ഒക്ടോബര്‍ -16-ലോക ഭക്ഷ്യ ദിനത്തില്‍ വിഷമില്ലാത്ത ഭക്ഷണമൊരുക്കി കുട്ടികള്‍ ഉച്ചഭക്ഷണ മുണ്ടു..വീട്ടില്‍ സുലഭമായി കിട്ടുന്ന താളിന്‍ തണ്ടും പപ്പായയുമായാണ് കുട്ടികള്‍ സ്ക്കൂളിലെത്തിയത്.താളിന്‍തണ്ടും പപ്പായയും ചേര്‍ന്ന പുളിശ്ശേരി കട്ടികള്‍ക്കേറെ ഇഷ്ടമായി.

ആഗോള കൈ കഴുകല്‍ ദിനം

ആഗോള കൈ കൈകഴുകല്‍ ദിനം ആചരിച്ചു

ഒക്ടോബര്‍ 15--ആഗോള കൈ കഴുകല്‍ ദിനത്തില്‍ സോപ്പ് തേച്ച് കൈ കഴുകിയാണ് കുട്ടികള്‍ ഉച്ചഭക്ഷണം കഴിച്ചത്.മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ പ്രീ പ്രൈമറിയീലേയും ഒന്നാം ക്ലാസിലേയും കട്ടികളുടെ കൈകള്‍ സോപ്പ് തേച്ച് കഴുകി.കഴകാനുള്ള സോപ്പ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് യൂണിറ്റാണ് നിര്‍മ്മി


ച്ച് നല്കിയത്.

Friday 17 October 2014

ലോക പെണ്‍കുട്ടികളുടെ ദിനം

ഒക്ടോബര്‍ 11 -  ലോക പെണ്‍കുട്ടികളുടെ ദിനത്തില്‍ ഗേള്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് നല്കി. പിടിഎ പ്രസിഡന്റ്  വി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.സുധ കെ വി കൗണ്‍സിലിംഗ് ക്ലാസ് നല്കി


   

 അന്താരാഷ്ട്ര കുടുംബകൃഷി

അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് സംഘടിപ്പിച്ചു.പി കുഞ്ഞിക്കണ്ണന്‍ സ്ളൈഡുകളുടെ സഹായത്തോടെ ടെറസ് പച്ചക്കറികൃഷിയുടെ സാധ്യതകളെക്കുറിച്ച് ക്ല്സെടുത്തു

.

   

Monday 13 October 2014

ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഗൈഡ് യൂണിറ്റ്ഉദ്ഘാടനം

ഒക്ടോബര്‍ 1----പുതുതായി ആരംഭിച്ച ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം  വാര്‍ഡ് കൗണ്‍സിലര്‍ പി ലീല നിര്‍വ്വഹിച്ചു.പി ടി എ  പ്രസിഡന്റ് വി ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.പത്മിനി ടീച്ചര്‍,ഭാസ്കരന്‍,ഉണ്ണികൃഷ്ണ പിഷാരടി,വി നാരായണന്‍ മാസ്റ്റര്‍,പി കഞ്ഞിക്കണ്ണന്‍ ആശംസകള്‍ നേര്‍ന്നു.ഹെഡ് മാസ്റ്റര്‍ സ്വാഗതവും,കണ്‍വീനര്‍ ഭാരതീദേവി ടീച്ചര്‍ നന്ദിയും പറഞ്ഞു.