Saturday 14 February 2015

സാഹിത്യ പ്രതിഭ ഫഹ്മിയ സലിമിന് സ്ക്കൂളിന്റെ അനുമോദനം.

  കത, കവിത,പ്രസംഗം,എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച് പുസ്ക്കാരങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന ഏഴാം ക്ലാസിലെ കൊച്ചുമിടുക്കി ഫഹ്മിയ സലീമിന് സ്ക്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ അനുമോദനം സംഘടിപ്പിച്ചു.









നോവലിസ്റ്റും കഥാകൃത്തുമായ സീ വി ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു
പി ടി എ യു ടെ സ്നേഹോപകാരം സീ വി ബാലകൃഷ്ണന്‍ നല്കി.
എ ഇ ഒ ,ടി ആര്‍ സദാനന്ദന്‍ അധ്യക്ഷം വഹിച്ചു
 ഫഹ്മിയ സലിം അനുമോദനത്തിന് നന്ദി പറഞ്ഞു.
പി ടി എ പ്രസിഡന്റ് വി ശ്രീജിത്ത് ,ടി ഭാസ്കരന്‍,പി ആര്‍ ആശ,ആശംസകള്‍ അര്‍പ്പിച്ചു.


ഹെഡ് മാസ്റ്റര്‍ ടി രവീന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു.
പി കുഞ്ഞിരാമന്‍ നായരുടെ കവിതയെ കുറിച്ച് പി കുഞ്ഞിക്കണ്ണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്കി സംഗീതാധ്യാപകന്‍ ഹരിമുരളി അവതരിപ്പിച്ച ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത് .ഫഹ്മിയാ സലീമിന്റെ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.

Tuesday 10 February 2015

മെട്രിക്ക്മേള L P 2014-15

മെട്രിക്ക് അളവുകളുമായി ബന്ധപ്പെട്ട്  3,4ക്ലാസുകളില്‍ സംഘടിപ്പിച്ച മേള ശ്രദ്ദേയമായി .മേളയില്‍ നിന്ന്---

തൂക്കക്കട്ടകള്‍ നിര്‍മിക്കല്‍-

     യഥാര്‍ഥ ത്രാസ്സും തൂക്കക്കട്ടകളും ഉപയോഗിച്ച് തുണിസഞ്ചിയില്‍ 200 ഗ്രാം,500ഗ്രാം, 1 കിലോഗ്രാം ,2കിലോഗ്രാം എന്നീ അളവുകളില്‍ മണല്‍ നിറച്ച് തൂക്കക്കട്ടകള്‍ നിര്‍മിച്ചു.

ഇവ ഉപയോഗിച്ച് സ്ക്കൂള്‍ ബാഗിന്റേയും ബാഗിലുള്ള വസ്തുക്കളുടേയും തൂക്കം വെവ്വേറെ കണ്ടെത്തി.

തൂക്കച്ചാര്‍ട്ട് നിര്‍മാണം--

      തൂക്കം അടയാളപ്പെടുത്തിയ റാപ്പറുകള്‍ ഒട്ടിച്ചുവെച്ച് ഒരു കിലോഗ്രാം ചാര്‍ട്ട് തയ്യാറാക്കി.

അളവു പാത്രനിര്‍മാണം--

    അളവു പാത്രത്തില്‍ വെള്ളം കൃത്യമായി അളന്നെടുത്ത് അളവ് ഉപകരണം നിര്‍മിക്കേണ്ട കുപ്പിയില്‍ ഒഴിച്ച് പര്‍മനന്റ് മാര്‍ക്കര്‍ ഉപയോഗിച്ച് അളവ് രേഖപ്പെടുത്തി.

കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍--

    നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കുപ്പിയില്‍ വെള്ളം നിറച്ച് അളവ് ഉപകരണം ഉപയോഗിച്ച് അളന്ന് വിജയികളെ കണ്ടെത്തി.

ഉയരം അളക്കാം--

ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും ഉയരം അളന്നു.

മെട്രിക്ക് ക്ലോക്ക്--

     വ്യത്യസ്ത വലിപ്പത്തിലുള്ള മൂന്ന് വൃത്തങ്ങള്‍ കാര്‍ഡ് ബോര്‍ഡില്‍ വെട്ടിയെടുത്ത് മെട്രിക്ക് ക്ലോക്ക് തയ്യാറാക്കി.

പിറന്നാള്‍ കലണ്ടര്‍--

ഒരു മാസം പിറന്നാള്‍ വരുന്ന കുട്ടികളെല്ലാം ചേര്‍ന്ന് കലണ്ടര്‍ തയ്യാറാക്കി പിറന്നാള്‍ ദിനം രേഖപ്പെടുത്തി.

ഏകദിന മെട്രിക്ക് ക്യാമ്പ്--

     ഫെബ്രുവരി 3ന് 10മണിക്ക് നടന്ന ക്യാമ്പ് ഹെഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബാഡ്ജ് നിര്‍മാണത്തില്‍ തുടങ്ങിയ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നാല് മണി വരെ നീണ്ടു.മെട്രിക്ക് അളവുകളെക്കുറിച്ച് മുന്‍ പ്രവര്‍ത്തനങ്ങളില്‍ നേടിയ ധാരണകള്‍ മത്സര ബുദ്ധിയോടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കുട്ടികളെ സഹായിച്ചു.ഗ്രൂപ്പിന് സ്കോര്‍ നല്‍കി വിജയിച്ച ഗ്രൂപ്പിനെ കണ്ടെത്തി.കുട്ടികള്‍ നിര്‍മിച്ച അളവ് ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.