നമ്മേക്കുറിച്ച്

  1. എ സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യൂ പി സ്കൂള്‍ മേലാംകോട്ട്

              ബോംബേ സംസ്ഥാനത്തിന്റേയും മദ്രാസ് സംസ്ഥാനത്തിന്റേയും കര്‍ണാടക സംസ്ഥാനത്തിന്റേയും തുടര്‍ന്ന് കേരളത്തിന്റേയും ഭാഗമായ കാഞ്ഞങ്ങാട് ഉള്‍ക്കൊ ള്ളുന്ന ഇന്നത്തെ കാസര്‍ഗോഡ് ജില്ല വളരെ പഴയകാലം തൊട്ടേ വിദ്യാഭ്യാസ മേഖലയില്‍ അവഗണന അനുഭവിക്കേണ്ടിവന്ന പ്രദേശമാണ്.നാട്ടെഴുത്തച്ഛന്‍മാരുടെ കീഴില്‍ കാഞ്ഞങ്ങാട് പ്രദേശങ്ങളില്‍ എഴുത്ത് കൂടുകള്‍ നടത്തപ്പെട്ടതായി പറയപ്പെടുന്നു.മേലാങ്കോട്ട് അമ്പു ജ്യോല്‍സ്യരുടെ ഒരു എഴുത്ത്കൂടുണ്ടായിരുന്നു നാട്ടെഴുത്തച്ഛന്‍മാരുടെ ,നിലത്ത് ചമ്രംപടിഞ്ഞിരുന്നുള്ള പഠനമല്ലാതെ മറ്റൊരു വിദ്യാഭ്യാസ സമ്പ്രദായം നിലവിലില്ലാത്ത കലത്ത് വിദേശിയരുടെ സമ്പര്‍ക്കത്തിന്റെ ഫലമായി സ്ക്കൂള്‍ എന്ന ആശയം ഉദിക്കുകയായിരുന്നു.ബാസല്‍മിഷന്‍ കാരാണ് ആദ്യമായി കാഞ്ഞങ്ങാട് സൗത്തിലും പുതിയകോട്ടയിലും മിഷന്‍ സക്കൂളുകള്‍ സ്ഥാപിച്ചത്.അങ്ങനെ ആദ്യം ഉദയം കൊണ്ട സ്കൂളുകളില്‍ ഒന്നാണ് മേലാങ്കോട്ടുള്ള നമ്മുടെ സ്കൂള്‍.
                      ഏച്ചിക്കാനത്തു് വലിയ കാരണവര്‍ കേളുനായര്‍ക്ക് തന്റെ മകളുടെ മകന്‍ കോട്ടയില്‍ കുഞ്ഞിഗോവിന്ദന് സ്കൂള്‍വിദ്യാഭ്യാസം നല്‍കണമെന്ന അതിയായ ആഗ്രഹം.
    .ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം തന്നെ വേണം.അദ്ദഹത്തിന്റെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയാണ് സ്കൂള്‍ ആരംഭിച്ചത്. അതിന് വേണ്ട ഒരുക്കങ്ങള്‍ക്കായി അദ്ദേഹം തന്നെ മുന്‍കൈ എടുത്തു.അതിയാമ്പൂര്‍ വീട്ടിനു് മുന്നിലുള്ള തുറസ്സായ പാറപ്പുറത്ത് സ്ക്കൂളിനാവശ്യമായ ഒരു കെട്ടിടം സ്ഥാപിച്ചു.ഇനി ഒരധ്യപകന്‍ വേണം .ഏറെ നാളുകളുടെ ശ്രമഫലമായി പയ്യന്നൂരിനടുത്ത് നിന്ന്സുബ്രഹ്മണ്യന്‍ എന്ന അധ്യപകനെ കണ്ടെത്തി വരുത്തി.അദ്ദേഹത്തിന് താമസവുമൊരുക്കിക്കൊടുത്തു.പട്ടരുമാഷ് എന്നായിരുന്നു കട്ടികളും നാട്ടുകാരും വിളിച്ചിരുന്നത്.സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിച്ചു.കോട്ടയില്‍ കുഞ്ഞിഗോവിന്ദന്‍ ആദ്യ വിദ്യാര്‍ഥിയായി സ്കൂളിലെത്തി.തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം മുന്‍ എം എല്‍ എ സതീ‍ഷ്ചന്ദ്രന്റെപിതാവാണ്  കോട്ടയില്‍ കഞ്ഞിഗോവിന്ദന്‍.

                     

No comments:

Post a Comment