Friday 17 July 2015

വിഷരഹിത കൃഷി കണ്ണിന് കുളിര്‍മയാകുന്നു.

ലോക പരിസര ദിനത്തില്‍ ആരംഭിച്ച വിഷരഹിത കൃഷി കണ്ണിന് കളിര്‍മയായി വളര്‍ന്ന് വരുന്നു.സീഡ്/ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൃഷിയുടെ പരിപാലനത്തിനായി കുട്ടികള്‍ അവധി ദിവസങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.30സെന്റ് സ്ഥലത്ത് കപ്പ,ചേന ചേമ്പ്,കച്ചില്‍,മഞ്ഞള്‍ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്.




Wednesday 15 July 2015

മൈലാഞ്ചിയണിഞ്ഞ് സ്നേഹവിരുന്നൊരുക്കി

ജൂലൈ 15

കുഞ്ഞുകൈകളില്‍ മൈലാഞ്ചിയണിഞ്ഞ് സ്നേഹ വിരുന്നൊരുക്കി കുട്ടികള്‍ വലിയപെരുന്നാള്‍ ആഘോഷിച്ചു.ഗേള്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മൈലാഞ്ചിയിടല്‍ മത്സരത്തില്‍ 45 ടീമുകള്‍ പങ്കെടുത്തു.സ്നേഹവിരുന്ന് ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗേള്‍സ് ക്ലബ്ബ്
കണ്‍വീനര്‍ കെ വി സുധ,ആശ പി ആര്‍,അനിത ​എം,  തങ്കമണി കെവി, പത്മിനി എന്‍ കെ എന്നിവര്‍ നേതൃത്വം നല്കി.