ക്ലാസ് പ്രവര്‍ത്തനങ്ങള്‍

നവംബര്‍13

നമുക്കും മാലകോര്‍ക്കാം -രണ്ടാം ക്ലാസ്സിലെ പൂക്കള്‍ തേടി എന്ന പാഠഭാഗത്തിലെ നമുക്കും മാലകോര്‍ക്കാം എന്ന പ്രവര്‍ത്തനത്തില്‍ വിവിധതരം പൂക്കള്‍ ശേഖരിച്ച്നിറങ്ങള്‍ തരം തിരിച്ച്10ന്റെ കൂട്ടങ്ങളുള്ള ഗ്രൂപ്പില്‍ മാലകോര്‍ക്കുന്നു ഓരൊമാലയിലുമുള്ള പൂക്കള്‍ എത്രയെന്ന് കണ്ടത്തുന്നു.ഏറ്റവുംകൂടുതല്‍പൂക്കള്‍ കോര്‍ത്ത മാല ഏതെന്ന് കണ്ടെത്തുന്നു.



  വിത്ത് മുളപ്പിക്കാം ചെടികള്‍ നിരീക്ഷിക്കാം

രണ്ടാം ക്ലാസ്സിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെടുത്തി (വിത്തും തണ്ടും കിഴങ്ങും നട്ട് ചെടികള്‍ വളര്‍ത്താം)വിത്ത് മുളപ്പിച്ച് വളര്‍ച്ച നിരീക്ഷിക്കുന്ന കുട്ടികള്‍




ഒക്ടോബര്‍ 2

ഒന്നാം ക്ലാസ് പ്രവര്‍ത്തനങ്ങള്‍
                                                                    MAC DONALDS FARM
                                                                                                                                                                                   


BIG PICTURES FOR LESSON  2
ME TOO

 PARENTS PREPARED READING MEERIAS 1
 PARENTS PREPARED READING MEERIAS 2 

 അമ്മപ്പൂമ്പാറ്റ പൂന്തോട്ടത്തിലെത്തിയപ്പോള്‍

ആഗസ്ത് 20

 




CHOREOGRAPHY ABOUT THE POEM-OATS PEAS BEANS AND BARLYGROW.      STANDARD 4

 

 

 

 

 

 

 

 

 

ആഗസ്ത് 19




ഒന്നാം ക്ലാസിലെ മണവും മധുരവും എന്ന പാഠവുമായി ബന്ധപ്പെട്ട് നമുക്ക് ചുറ്റുമുള്ള പൂക്കളേയും പഴങ്ങളേയും കുറിച്ചറിയുന്നതിനായുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ച.മണം വലിപ്പം ഒറ്റ, കുല എന്നിവയുടെ അടിസ്ഥാനത്തില്‍ തരം തിരിക്കല്‍ പ്രക്രിയ നടന്നു. രുചിച്ചും മണത്തും ഫ്രൂട്ട് സാലഡ് ഉണ്ടാക്കിക്കഴിച്ചും പഴങ്ങളെ അറിഞ്ഞു.

കുഴിയാന മുതല്‍ കൊമ്പനാന വരെ

ആഗസ്ത് 5-മൂന്നാം തരത്തിലെ കുഴിയാന മുതല്‍ കൊമ്പനാന വരെ എന്ന പാഠത്തിന്റെ  ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്ററുകള്‍,വിരലുകള്‍ പതിപ്പിച്ചുണ്ടാക്കിയ ചിത്രങ്ങള്‍,കാര്‍ഡ് ബോര്‍ഡ്കഷണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജീവികളെ കണ്ടെത്തുന്ന ജിഗ്സോ പസില്‍,ഇലകളെ കൊണ്ടുണ്ടാക്കിയ ചിത്രങ്ങള്‍,ജവികളുടെ ചിത്രങ്ങള്‍ ശേഖരിച്ച ആല്‍ബം എന്നവയായിരുന്നു പ്രദര്‍ശിപ്പിച്ചത്.ക്ലാസ് ടീച്ചര്‍ വിജയ ജി നായര്‍ നേതൃത്വം നല്കി.


ബഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ്.26.6.2015

ഏഴാം തരത്തിലെ ശാസ്ത്രപാഠം- മണ്ണില്‍ പൊന്ന് വിളയിക്കാം എന്ന അധ്യായത്തിലെ മെച്ചപ്പെട്ടസസ്യങ്ങളെ ഉത്പാദിപ്പിക്കുന്ന വിവിധ മാര്‍ഗങ്ങളായ ബഡിംഗ് ,ലെയറിംഗ്,ഗ്രാഫ്റ്റിംഗ് എന്നിവ കുട്ടികള്‍ ചെയ്ത് പരിശീലിച്ചു.മാവ്, ചെമ്പരത്തി,റോസ് എന്നിവയിലാണ് പരിശീലനം നടത്തിയത്.അപ്രോച്ച് ഗ്രാഫ്റ്റിംഗ്,സ്റ്റോണ്‍ ഗ്രാഫ്റ്റിംഗ്, പേച്ച് ബഡിംഗ് എന്നിവയും പരിശീലിച്ചു.ശാസ്ത്ര അധ്യാപിക കെ വി തങ്കമണിയാണ് പരിശീലനം നല്കിയത്.




  

 

 

 

 

പൂക്കളെ തരംതിരിക്കല്‍  






    ഒക്ടോബര്‍ 15-ഒന്നാക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് നമുക്ക് ചുറ്റുമുള്ള പൂക്കളെ തരം തിരിച്ച് വ്യത്യാസം കണ്ടെത്തല്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചു. കുട്ടികള്‍ ശേഖരിച്ചു കൊണ്ട് വന്ന പൂക്കളെ ഗ്രൂപ്പുകള്‍ക്ക് നല്കി നിറം ,ആകൃതി, മണം,ഇതളുകളുടെ എണ്ണം എന്നിവയുടെ  അടിസ്ഥാനത്തിലാണ് വേര്‍തിരിച്ചത്.ഇതിലൂടെ നമുക്ക് ചുറ്റുമുള്ള പൂക്കള്‍ക്ക് പലതരത്തിലുള്ള വയത്യാസങ്ങളുണ്ടെന്ന് കുട്ടിക്ള്‍ കണ്ടെത്തി.

ഒന്നാം ക്സാസ്സിലെ ഇംഗ്ലീഷ് യൂണിറ്റ് 2  ME TOO ബിഗ് സ്ക്രീനില്‍   

 

ഒന്നാം ക്ലാസ് ,മഴമേളം തുടര്‍ച ബിഗ് സ്ക്രീനില്‍
   

ജല സംരക്ഷണ ജാഥ

ആഗസ്ത് 22-  മൂന്നാം ക്ലാസ് പരിസര പഠനവുമായി ബന്ധപ്പെട്ട് നടത്തിയ ജലസംരക്ഷണ ജാഥ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി.
ജലം ജീവാമൃതം എന്ന പാഠഭാഗവുമായി 
ബന്ധപ്പെടുത്തിയാണ് ജാഥ സംഘടിപ്പിച്ചത്.
അധ്യാപിക പത്മിനി എന്‍ കെ നേതൃത്വം 
നല്‍കി.

 

നാടന്‍ പൂക്കള്‍ മേള

ആഗസ്ത്18-ആറാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലെ വര്‍ണ സുരഭിയാം ഭൂമി എന്ന യൂണിറ്റിലെ ഉപവസന്തം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാടന്‍ പൂക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.
ചിങ്ങം ഒന്ന് കര്‍ഷക ദിനവുമായി ബന്ധപ്പെട്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.മുപ്പതില്‍പ്പരം പൂക്കള്‍ പ്രദര്‍ശിപ്പിച്ചു. അധ്യാപിക സുധ കെ വി നേതൃത്വം വഹിച്ചു.

  വര്‍ണ വിസ്മയം

ആഗസ്ത് 18 പ്രീ പ്രൈമറി കുട്ടികള്‍ കുഞ്ഞുകൈകളീലൂടെ വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്തു.പ്രീപ്രൈമറി ടീച്ചര്‍ സജിത നേതൃത്വം നല്‍കി.


മഴയുടെ മേളം 

ആഗസ്ത് 14- ഒന്നാം ക്ലാസ്സിലെ മഴയുടെ മേളം ബിഗ് സ്ക്രീനില്‍.

ഫീല്‍ഡ് ട്രിപ്പ്

ആഗസ്ത് -13-രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ, പടര്‍ന്ന് പടര്‍ന്ന് എന്ന പാഠവുമായി ബന്ധപ്പെട്ട് ചെടികളെ അറിയുന്നതിനായി ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു.
തുടര്‍ന്ന് ഇലകള്‍ ഒട്ടിച്ച് ഇല ചാര്‍ട്ടുകളും സ്വാതന്ത്ര്യദിനാശംസാ കാര്‍ഡുകളും തയ്യാറാക്കി.ക്ലാസ്ടീച്ചര്‍ സധാകുമാരി ജെ നേതൃത്വം നല്‍കി.

പട്ടം പറത്തല്‍ മത്സരം

ആഗസ്ത് 12-അഞ്ചാം ക്ലാസ്സ് ഹിന്ദി പാഠഭാഗവുമയി ബന്ധപ്പെട്ട് പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചു.

പഠനോപകരണ ശില്‍പ്പശാല ഒന്നാം ക്ലാസ്സ്

ജുലായ് 19-രണ്ടാമത്തെ CPTAവിളിച്ചു ചേര്‍ത്തു.പാഠാസൂത്രണത്തില്‍ രക്ഷിതാക്കളുടെ പങ്ക് ചര്‍ച ചെയ്തു.ക്ലാ സ്സ് ടീച്ചര്‍ അനിതകുമാരിയുടെ സഹായത്തോടെ രക്ഷിതാക്കള്‍ പഠനോപകരണങ്ങള്‍ നിര്‍മിച്ചു.

സ്ക്കൂള്‍ ചരിത്രമറിയാന്‍ അഭിമുഖം

ജൂണ്‍ 25:അഞ്ചാം തരത്തിലെ സാമൂഹ്യ പാഠവുമായി ബന്ധപ്പെട്ട് വിദ്യാലയ ചരിത്രം അറിയുന്നതിന് വേണ്ടി അഭിമുഖം സംഘടിപ്പിച്ചു.സ്ക്കൂളിലെ ആദ്യകാല അധ്യാപകനായ ശ്രീ രസിക ശിരോമണി കോമന്‍ നായരുടെ മകനും പൂര്‍വ്വ വിദ്യാര്‍ഥിയുമായ ഗോപിയാശാനുമായാണ് അഭിമുഖം സംഘടിപ്പിച്ചത്.അധ്യാപികയായ അനിത എം നേതൃത്വം നല്‍കി.

ഒന്നാം ക്ലാസ്സില്‍ അമ്മവായന

ജൂണ്‍ 19 -  ശ്രീമതി രാധാമണി അമ്മവായനക്ക് തുടക്കം കുറിച്ചു .ഒരാഴ്ചക്കാലം അമ്മമാര്‍  ക്ലാസ്സില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു.എല്ലാ വെള്ളിയാഴ്ചയും അമ്മമാര്‍ക്ക് പുസ്തകം വിതരണം ചെയ്യുന്നു.കുട്ടികള്‍ കഥകള്‍ കേട്ട് ആശയങ്ങള്‍ ലൈബ്രറിനോട്ടില്‍ വരച്ച് നിറം നല്‍കുന്നു.ക്ലാസ് ടീച്ചര്‍ അനിതകുമാരി നേതൃത്വം നല്കുന്നു.

ബഡ്ഡിംഗ്,ലെയറിംഗ്,ഗ്രാഫ്റ്റിംഗ്

ജൂണ്‍ 18: ഏഴാം ക്ലാസ്സിലെ ശാസ്ത്ര പുസ്തകത്തിലെ മണ്ണില്‍ പൊന്ന് വിളയിക്കാം എന്ന പാഠവുമായി ബന്ധപ്പെട്ട് ബഡ്ഡിംഗ്,ലെയറിംഗ്,ഗ്രാഫ്റ്റിംഗ് എന്നിവയില്‍ പരിശീലനം നല്കി.പടന്നക്കാട് കാര്‍ഷിക ഫാമിലെ തൊഴിലാളിയായ അശോകനാണ് സ്ക്കൂളിലെത്തി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.അധ്യാപിക തങ്കമണി നേതൃത്വം നല്കി.


          

                      







No comments:

Post a Comment