Tuesday, 22 September 2015

കുന്നുകളെ അറിയാന്‍ പരിസര പഠനയാത്ര

സപ്തംബര്‍ 17

   കുന്നുകളെ അറിയുന്നതിനായി ഇക്കോ /സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തില്‍ നടന്ന പരിസര പഠനയാത്ര ശ്രദ്ദേയമായി.കുന്നുകള്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മടിക്കൈ പഞ്ചായത്തിലെ അത്തിക്കോത്ത് കുന്നാണ് സന്ദര്‍ശിച്ചത്.ചെടികളെ തൊട്ടറിഞ്ഞും ജീവികളെ കണ്ടറിഞ്ഞും നടത്തിയ പഠനയാത്ര കുന്നുകളെ അടുത്തറിയാന്‍ കഴിയുന്നതായി.കോരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എം രമേശന്‍ കുന്നുകളുടെ ധര്‍മത്തെ കുറിച്ച് ക്ലാസെടുത്തു.പി കുഞ്ഞിക്കണ്ണന്‍,കുഞ്ഞികൃഷ്ണന്‍,സുധ കെ വി,സുധാകുമാരി,സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.






No comments:

Post a Comment