Saturday, 17 October 2015

ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം

ഒക്ടോബര്‍ 17

ഉപജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സഥാനവും സാമൂഹ്യശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും നേടി.


Tuesday, 13 October 2015

പോള്‍ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു.

ഒക്ടോബര്‍ 13

 നഗരസഭ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്ക്കൂളില്‍ സംഘടിപ്പിക്കുന്ന പോള്‍ട്രി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.ഡോക്ടര്‍ സുനില്‍ കോഴികളുടെ പരിപാലനത്തെ കുറിച്ച് സംസാരിച്ചു.പി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വിനു നന്ദിയും പറഞ്ഞു.ക്ലബിലെ 50 അംഗങ്ങള്‍ക്കും5വീതം കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും നല്കി.




സ്ക്കൂള്‍ കലോത്സവം

ഒക്ടോബര്‍ 9

സ്ക്കൂള്‍ കലോത്സവം സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.




പോഷകാഹാര ക്ലാസ് സംഘടിപ്പിച്ചു.

ഒക്ടോബര്‍ 5

സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യൂ പി ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പോഷകാഹാരക്ലാസ് സംഘടിപ്പിച്ചു.ഐ എം എ ജില്ലാ ആരോഗ്യ കമ്മറ്റി വൈസ് ചെയര്‍മാന്‍ ഡോ .പി കൃഷ്ണന്‍ ക്ലാസ്സെടുത്തു, ആശ പി ആര്‍ അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതവും പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു ക്ലബ് കണ്‍വീനര്‍ അനിത. തങ്കമണി നേതൃത്വം നല്കി.


സ്ക്കൂള്‍ ശാസ്ത്രോത്സവം

സപ്തംബര്‍ 30

സ്ക്കൂള്‍ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.






Friday, 2 October 2015

നട്ടു വളര്‍ത്തിയ മഞ്ഞളിലയില്‍ അടയുണ്ടാക്കി.

ഒക്ടോബര്‍ 2

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിചെയ്തുണ്ടാക്കിയ മഞ്ഞളിലയില്‍ ഇലയടയുണ്ടാക്കിക്കഴിച്ച് അധ്വാനത്തിന്റെ മഹത്വമറിഞ്ഞു.കുട്ടികളും അമ്മമാരും മദര്‍ പി ടി എ പ്രവര്‍ത്തകരും ചേര്‍ന്ന് 550അടകളാണ് ഉണ്ടാക്കിയത്.സ്ക്കൂള്‍ വികസനസമിതി ചെയര്‍മാന്‍ അഡ്വ. പി അപ്പുക്കുട്ടന്‍ അട വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.





ടവറിനെതിരെ ബഹുജന മാര്‍ച്ച്

ഒക്ടോബര്‍ 1

സ്ക്കൂളിന്റെ മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള റിലയന്‍സിന്റെ മൊബൈല്‍ ടവര്‍ നീക്കം ചെയ്യുന്നതിനായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജനമാര്‍ച്ചില്‍ 100ലധികം ആളുകള്‍ പങ്കെടുത്തു.മാര്‍ച് ശ്രീ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ ബി ലീല അധ്യക്ഷം വഹിച്ചു.അഡ്വക്കെറ്റ് പി അപ്പുക്കുട്ടന്‍,മോഹനന്‍ ,അജയന്‍ നെല്ലിക്കാട്ട്,സീകെ വല്‍സലന്‍,കൃഷ്ണപ്പൊതുവാള്‍,സംസാരിച്ചു.