Tuesday, 16 May 2017

2017 LSS പരീക്ഷയില്‍ പരീക്ഷയില്‍ ACKNS GUPS MELANGOT ന് ഇരട്ടനേട്ടം.....

1) ഹോസ്ദുര്‍ഗ് ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്കോളര്‍ഷിപ്പ്         
     കരസ്ഥമാക്കിയ വിദ്യാലയം 
      (പരീക്ഷയെഴുതിയ 13 കുട്ടികളില്‍ 11 പേര്‍ക്ക്)
                              ശ്രീനന്ദന്‍ കെ രാജ്
                              ദേവനന്ദ എസ്
                               ദേവദത്ത് പി എം
                               സായൂജ്യ സി എച്ച്
                               ആയുഷ് പി
                               അനാമിക കെ
                                മിഥുന മധു കെ
                                വിസ്മയ എന്‍
                                ആരതി കൃഷ്ണന്‍
                                വൈഷ്ണവി പി വി
                                 വിഷ്ണുപ്രിയ എം
2) ഹോസ്ദുര്‍ഗ് ഉപജില്ലയില്‍ സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളില്‍ 
    ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഈ വിദ്യാലയത്തിലെ ശ്രീനന്ദന്‍ കെ രാജ് നേടി 

           *****അക്കാദമിക മികവ് തന്നെയാണ് വിദ്യാലയ മികവ്*****

Tuesday, 17 November 2015

Tuesday, 3 November 2015

ഒന്നാം ക്ലാസ്സില്‍ ഇംഗ്ലീഷ് പഠനം മധുരം

ഒക്ടോബര്‍ 29
ഒന്നാം തരത്തിലെ ഇംഗ്ലീഷ് പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി,ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പരിപാടിയെക്കുറിച്ച് വിശദമാക്കാനുള്ള സി പി ടി എ നടന്നു.പി ടി എ പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.എ ഇ ഒ ടി എം സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ രചയിതാവും ഉപ്പിലിക്കൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പ്രിന്‍സിപ്പലുമായ പി കെ ജയരാജന്‍ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി.ഹെഡ്മാസ്റ്റര്‍  രവീന്ദ്രന്‍ നായര്‍ പി ആര്‍ ആശ സംസാരിച്ചു.പത്മിനി നന്ദി പറഞ്ഞു

Saturday, 17 October 2015

ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം

ഒക്ടോബര്‍ 17

ഉപജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സഥാനവും സാമൂഹ്യശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും നേടി.


Tuesday, 13 October 2015

പോള്‍ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു.

ഒക്ടോബര്‍ 13

 നഗരസഭ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്ക്കൂളില്‍ സംഘടിപ്പിക്കുന്ന പോള്‍ട്രി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.ഡോക്ടര്‍ സുനില്‍ കോഴികളുടെ പരിപാലനത്തെ കുറിച്ച് സംസാരിച്ചു.പി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വിനു നന്ദിയും പറഞ്ഞു.ക്ലബിലെ 50 അംഗങ്ങള്‍ക്കും5വീതം കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും നല്കി.




സ്ക്കൂള്‍ കലോത്സവം

ഒക്ടോബര്‍ 9

സ്ക്കൂള്‍ കലോത്സവം സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.




പോഷകാഹാര ക്ലാസ് സംഘടിപ്പിച്ചു.

ഒക്ടോബര്‍ 5

സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യൂ പി ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പോഷകാഹാരക്ലാസ് സംഘടിപ്പിച്ചു.ഐ എം എ ജില്ലാ ആരോഗ്യ കമ്മറ്റി വൈസ് ചെയര്‍മാന്‍ ഡോ .പി കൃഷ്ണന്‍ ക്ലാസ്സെടുത്തു, ആശ പി ആര്‍ അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതവും പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു ക്ലബ് കണ്‍വീനര്‍ അനിത. തങ്കമണി നേതൃത്വം നല്കി.