Friday, 21 August 2015

ഓണാഘോഷം 2015

ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മദര്‍ പി ടി എ ഒരുക്കിയ പൂക്കളം,വിവിധയിനം ഓണക്കളികള്‍,ഓണസദ്യ എന്നിവയുണ്ടായിരുന്നു.







Wednesday, 19 August 2015

കര്‍ഷക ദിനത്തില്‍ മണ്ണ് പ്രതിജ്ഞ

ആഗസ്ത് 17--സര്‍വ ചരാചരങ്ങളുടേയും നിലനിലിപ്പിനാധാരമായ മണ്ണ് സംരക്ഷിക്കുമെന്നും തങ്ങളാലാവുന്ന വിധം കാര്‍ഷികവൃത്തിയിലേര്‍പ്പെടുമെന്നും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും കര്‍ഷകദിനത്തില്‍ കുട്ടികള്‍ പ്രതിജ്ഞ ചെയ്തു. തങ്ങള്‍ നട്ട് വളര്‍ത്തി പരിപാലിച്ചുവരുന്ന വിഷരഹിത കൃഷിയിടത്തിലെ ചെടികളുടെ ചോട്ടില്‍ നിന്നും ഒരു പിടി മണ്ണ് വാരിപ്പിടിച്ചു കൊണ്ടാണ് കുട്ടികള്‍ പ്രതിജ്ഞ ചെയ്തത്. ഹെഡ്മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോ ഓഡിനേറ്റര്‍ പി കുഞ്ഞിക്കണ്ണന്‍ ആശ പി ആര്‍, ജയരാജന്‍ കെ വി ,രാജീവന്‍ പി കെ,സുധ കെ വി,പത്മിനി എന്‍ കെ,സുധാകുമാരി,കുഞ്ഞികൃഷ്ണന്‍ അനി




തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Sunday, 16 August 2015

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദി നം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ പി ലീല പതാക ഉയര്‍ത്തി.ഹെഡ്മാസ്റ്റര്‍ ,പി ടി എ പ്രസിഡന്റ്,മുന്‍ കൗണ്‍സിലര്‍ പി വി കുമാരന്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.സ്വാതന്ത്ര്യ സമരചരിത്രം ടൈം ലൈന്‍ പ്രദര്‍ശനം,സ്വാതന്ത്ര്യദിന ക്വിസ്,ഏ സി കണ്ണന്‍ നായര്‍ അനുസ്മരണനം,പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.




Friday, 7 August 2015

കൊതുകിനെ തുരത്തൂ ഡെങ്കിയെ അകറ്റൂ....

ആഗസ്ത് 27--ഡെങ്കിപ്പനിക്കെതിരെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ബോധവത്കരണ ജാഥ സംഘടിപ്പിച്ചു.എന്താണ് ഡെങ്കിപ്പനി എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് ക്ലാസ്സെടുത്തു.തുടര്‍ന്ന് പ്ലക്കാര്‍ഡുകളേന്തി കുട്ടികള്‍ ജാഥസംഘടിപ്പിച്ചു.നൂറ് വീടുകളില്‍ സൗജന്യമായി ലഘുലേഖ വിതരണം ചെയ്തു.മൂന്നാം ക്ലാസ് പാഠ പുസ്തകത്തിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്

 ബോധവത്‍കരണ ക്ലാസ്
 റാലി
ഈ പരിപാടി സംഘടിപ്പിച്ചത്.









ഗൃഹസന്ദര്‍ശനം ലഘുലേഖ പ്രചരണം

Tuesday, 21 July 2015

വൃക്ഷ സ്നേഹി അവാര്‍ഡ് ഏര്‍പ്പെടുത്തി.

 എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന വൃക്ഷതൈ നന്നായി പരിപാലിക്കുന്ന 3 കുട്ടികള്‍ക്ക് ഓരോ വര്‍ഷവും വൃക്ഷസനേഹി അവാര്‍ഡ് നല്‍കാന്‍ ഇക്കോ/സീഡ് ക്ലബ്ബ് തീരുമാനിച്ചു.500 രൂപ ക്യാഷ് ,ട്രോഫി,സമ്മാനങ്ങള്‍ എന്നിവയാണ്  ഇക്കോ/സീഡ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ വൃക്ഷസ്നേഹി അവാര്‍ഡ്.റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകനും വ്യവസായിയുമായ രാജേഷ് കമ്മത്താണ് അവാര്‍ഡ് തുക നല്കുന്നത്.2014-15 വര്‍ഷത്തെ ജേതാക്കള്‍ക്ക് പി ടി എ ജനറല്‍ ബോഡിയോഗത്തില്‍ വെച്ച് രാജേഷ് കമ്മത്ത് അവാര്‍ഡ് വിതരണം ചെയ്തു.                                                                     




രാജേഷ് കമ്മത്ത് അവാര്‍ഡ് വിതരണം ചെയ്യുന്നു.


ഹെഡ്മാസ്ററര്‍ അസംബ്ലിയില്‍ കട്ടികളെ അഭിനന്ദിക്കുന്നു.
 ആര്യ എം ക്ലാസ് 7
അനൂപ്കുമാര്‍ ക്ലാസ് 6
സായന്ത്  എസ് ക്ലാസ് 5
അര്‍ജുന്‍ ക്ലാസ് 7







സ്നേഹ പി ക്ലാസ് 6

Friday, 17 July 2015

വിഷരഹിത കൃഷി കണ്ണിന് കുളിര്‍മയാകുന്നു.

ലോക പരിസര ദിനത്തില്‍ ആരംഭിച്ച വിഷരഹിത കൃഷി കണ്ണിന് കളിര്‍മയായി വളര്‍ന്ന് വരുന്നു.സീഡ്/ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൃഷിയുടെ പരിപാലനത്തിനായി കുട്ടികള്‍ അവധി ദിവസങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.30സെന്റ് സ്ഥലത്ത് കപ്പ,ചേന ചേമ്പ്,കച്ചില്‍,മഞ്ഞള്‍ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്.




Wednesday, 15 July 2015

മൈലാഞ്ചിയണിഞ്ഞ് സ്നേഹവിരുന്നൊരുക്കി

ജൂലൈ 15

കുഞ്ഞുകൈകളില്‍ മൈലാഞ്ചിയണിഞ്ഞ് സ്നേഹ വിരുന്നൊരുക്കി കുട്ടികള്‍ വലിയപെരുന്നാള്‍ ആഘോഷിച്ചു.ഗേള്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മൈലാഞ്ചിയിടല്‍ മത്സരത്തില്‍ 45 ടീമുകള്‍ പങ്കെടുത്തു.സ്നേഹവിരുന്ന് ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗേള്‍സ് ക്ലബ്ബ്
കണ്‍വീനര്‍ കെ വി സുധ,ആശ പി ആര്‍,അനിത ​എം,  തങ്കമണി കെവി, പത്മിനി എന്‍ കെ എന്നിവര്‍ നേതൃത്വം നല്കി.