Tuesday, 21 July 2015

വൃക്ഷ സ്നേഹി അവാര്‍ഡ് ഏര്‍പ്പെടുത്തി.

 എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന വൃക്ഷതൈ നന്നായി പരിപാലിക്കുന്ന 3 കുട്ടികള്‍ക്ക് ഓരോ വര്‍ഷവും വൃക്ഷസനേഹി അവാര്‍ഡ് നല്‍കാന്‍ ഇക്കോ/സീഡ് ക്ലബ്ബ് തീരുമാനിച്ചു.500 രൂപ ക്യാഷ് ,ട്രോഫി,സമ്മാനങ്ങള്‍ എന്നിവയാണ്  ഇക്കോ/സീഡ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ വൃക്ഷസ്നേഹി അവാര്‍ഡ്.റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകനും വ്യവസായിയുമായ രാജേഷ് കമ്മത്താണ് അവാര്‍ഡ് തുക നല്കുന്നത്.2014-15 വര്‍ഷത്തെ ജേതാക്കള്‍ക്ക് പി ടി എ ജനറല്‍ ബോഡിയോഗത്തില്‍ വെച്ച് രാജേഷ് കമ്മത്ത് അവാര്‍ഡ് വിതരണം ചെയ്തു.                                                                     




രാജേഷ് കമ്മത്ത് അവാര്‍ഡ് വിതരണം ചെയ്യുന്നു.


ഹെഡ്മാസ്ററര്‍ അസംബ്ലിയില്‍ കട്ടികളെ അഭിനന്ദിക്കുന്നു.
 ആര്യ എം ക്ലാസ് 7
അനൂപ്കുമാര്‍ ക്ലാസ് 6
സായന്ത്  എസ് ക്ലാസ് 5
അര്‍ജുന്‍ ക്ലാസ് 7







സ്നേഹ പി ക്ലാസ് 6

Friday, 17 July 2015

വിഷരഹിത കൃഷി കണ്ണിന് കുളിര്‍മയാകുന്നു.

ലോക പരിസര ദിനത്തില്‍ ആരംഭിച്ച വിഷരഹിത കൃഷി കണ്ണിന് കളിര്‍മയായി വളര്‍ന്ന് വരുന്നു.സീഡ്/ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൃഷിയുടെ പരിപാലനത്തിനായി കുട്ടികള്‍ അവധി ദിവസങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.30സെന്റ് സ്ഥലത്ത് കപ്പ,ചേന ചേമ്പ്,കച്ചില്‍,മഞ്ഞള്‍ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്.




Wednesday, 15 July 2015

മൈലാഞ്ചിയണിഞ്ഞ് സ്നേഹവിരുന്നൊരുക്കി

ജൂലൈ 15

കുഞ്ഞുകൈകളില്‍ മൈലാഞ്ചിയണിഞ്ഞ് സ്നേഹ വിരുന്നൊരുക്കി കുട്ടികള്‍ വലിയപെരുന്നാള്‍ ആഘോഷിച്ചു.ഗേള്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മൈലാഞ്ചിയിടല്‍ മത്സരത്തില്‍ 45 ടീമുകള്‍ പങ്കെടുത്തു.സ്നേഹവിരുന്ന് ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗേള്‍സ് ക്ലബ്ബ്
കണ്‍വീനര്‍ കെ വി സുധ,ആശ പി ആര്‍,അനിത ​എം,  തങ്കമണി കെവി, പത്മിനി എന്‍ കെ എന്നിവര്‍ നേതൃത്വം നല്കി.






Friday, 10 July 2015

പി ടി എ വാര്‍ഷിക ജനറല്‍ബോഡിയോഗം

ജൂലൈ 10

സ്ക്കൂള്‍ വാര്‍ഷിക ജനറല്‍ബോഡിയോഗം ജൂലൈ 10ന് 2മണി മുതല്‍ നടന്നു.155പേര്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ പി ലീല ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വി ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.വാര്‍ഷിക വരവ് ചെലവ് കണക്ക്,റിപ്പോര്‍ട്ട് എന്നിവ ഹെഡ്മാസ്റ്റര്‍ ടി രവീന്ദ്രന്‍ നായര്‍ ആവതരിപ്പിച്ചു.സീഡ്/ഇക്കോ ക്ലബ്ബ് ഏര്‍പ്പെടുത്തിയ വൃക്ഷസ്നേഹി അവാര്‍ഡ് രാജേഷ് കമ്മത്ത് നിര്‍വഹിച്ചു.പുതിയ പ്രസിഡന്റായി വി ശ്രീജിത്ത്,വൈസ് പ്രസിഡന്റായി ഹരീഷ്കമാര്‍ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.മദര്‍ പീ ടി എ പ്രസിഡന്റായി ദീപ്തി സുനില്‍കമാറിനേയും വൈസ് പ്രസിഡന്റായി മീനയേയും തിരഞ്ഞെടുത്തു.

Wednesday, 8 July 2015

യോഗ പരിശീലനവും ബോധവത്കരണ ക്ലാസ്സും

4.7.2015

5,6,7 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായി ജുലായ് 4 ശനിയാഴ്ച യോഗ പരിശീലനവും പെണ്‍കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍കരണക്ലാസും സംഘടിപ്പിച്ചു.ഇന്റര്‍നാഷണല്‍ യോഗാ ചാമ്പ്യനും പരിശീലകനുമായ ബി ജയറാം പരിശീലനം നല്‍കി. പെണ്‍കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ എന്ന വിഷയം ഗേള്‍സ് ക്ലബ്ബ് കണ്‍വീനര്‍ സുധ കെ വി കൈകാര്യം ചെയ്തു





Tuesday, 7 July 2015

ബഷീര്‍ ചരമദിനം

ജൂണ്‍ 5

ബഷീര്‍ ചരമദിനാചരണത്തിന്റെ ഭാഗമായി പ്രദര്‍ശനം സംഘടിപ്പിച്ചു.ബഷീറിന്റെ പുസ്തകങ്ങളും ബഷീറിക്കുറിച്ചുള്ള കട്ടികളുടെ രചനകളുമാണ് പ്രദര്‍ശിപ്പിച്ചത്.



Wednesday, 1 July 2015

യോഗാ പരിശീലനം ആരംഭിച്ചു.



കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനായി യോഗാ പരിശീലനം ആരംഭിച്ചു.ഗേള്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തില്‍ 30കുട്ടികള്‍ പങ്കെടുക്കുന്നു.ക്ലബ്ബ് കോ ഓഡിനേറ്റര്‍ കെ വി സുധ നേതൃത്വം നല്കുന്നു.