Saturday, 20 June 2015

പി എന്‍ പണിക്കര്‍ വായനാമരം ജന്മദിനം

ജൂണ്‍19



പി എന്‍ പണിക്കര്‍ വായനാമരത്തിന്റെ ഒന്‍പതാം ജന്മദിനാഘോഷവും വായനാമരത്തിന്റേയും വിദ്യാരംഗം സാഹിത്യ വേദിയുടേയും ഉദ്ഘാടനം ഹെഡ്മാസ്റര്‍ നിര്‍വഹിച്ചു. മരത്തെ അലംങ്കരിച്ച് കുട്ടികള്‍ വായനാമരച്ചോട്ടില്‍ ഒത്തുചേര്‍ന്ന് ജന്മദിനാശംസകള്‍ നേര്‍ന്നു.അധ്യാപികയായ എന്‍ കെ പത്മിനി വായനാദിന പ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്റ് എല്ലാവര്‍ക്കും മിഠായി സമ്മാനമായി നല്കി.അമ്മവായനക്കുള്ള പുസ്തകങ്ങള്‍ ഒന്നാം ക്ലാസ്സിലെ അമ്മമാര്‍ക്ക് നല്കി അനിതകുമാരി ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുക്കപ്പെടുന്ന 10വീതം കുട്ടികളുടെ പുസ്തകാസ്വാദനക്കുറിപ്പ് ഓരോ ദിവസവും ഒരാഴ്ചക്കാലം ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യും.

Friday, 19 June 2015

കരാട്ടെ പരിശീലനം ആരംഭിച്ചു.

പി ടി എ യുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ കരാട്ടേ പരിശീലനം ആരംഭിച്ചു.ചൈനീസ് കെം പോ കരാട്ടേയാണ് പരീശീലിപ്പിക്കുന്നത് .4മുതല്‍7വരെ ക്ലാസ്സിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്കുന്നത്.



കൃഷി അറിവുകള്‍ തേടി കുട്ടികള്‍ പാടത്തെത്തി




യന്ത്രമുപയോഗിച്ച് ഞാറ് നടുന്നത് കാണാന്‍ 5,6 ക്ലാസ്സിലെ കുട്ടികള്‍ പാടത്ത് എത്തി.സ്ക്കൂളിന് സമീപത്തുള്ള രാമനാഥപൈയുടെ പാടത്താണ് കുട്ടികളെത്തിയത്.ഇക്കോ, സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കുള്ള ഇടവേളയില്‍ സംഘടിപ്പിച്ച പരിപാടിക്ക് പി കുഞ്ഞിക്കണ്ണന്‍,പി ആര്‍ ആശ,അനിത എം,സുധ കെ വി,ജയരാജന്‍ കെ വി,രാജീവന്‍ പി കെ,തങ്കമണി കെ വി എന്നിവര്‍ നേതൃത്വം നല്കി.

കുട്ടികളുടെ എണ്ണം വര്‍ധിച്ചു

ഈ അധ്യയന വര്‍ഷത്തിലും കുട്ടികളുടെ എണ്ണം വര്‍ധിച്ചു.കഴിഞ്ഞവര്‍ഷം പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ ഉണ്ടായിരുന്ന 385കുട്ടികളില്‍ നിന്ന് 401കുട്ടികളായാണ് വര്‍ധിച്ചത്.ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണം താഴെ കൊടുക്കുന്നു.
പ്രീപ്രൈമറി----46     ക്ലാസ് 4------32
ക്ലാസ് 1-------45     ക്ലാസ് 5-----58
ക്ലാസ് 2-------43     ക്ലാസ് 6-----60
ക്ലാസ് 3-------38     ക്ലാസ് 7--- -79

Tuesday, 9 June 2015

എന്റെ മരത്തിനും ജന്മദിനം

മഹാഗണിമരത്തിന് ജന്മദിനം

എന്റെ മരം പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ നിന്ന് ലഭിച്ച മഹാഗണിതൈ നട്ട് വളര്‍ത്തി രണ്ടാം ജന്മദിനം  ആഘോഷിച്ച ഏഴാം ക്ലാസ്സിലെ അഞ്ജിതയുടെ വീട്ടില്‍ അധ്യാപകരും കൂട്ടുകാരുമെത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചായയും പലഹാരവും നല്കി സ്വീകരിച്ചു.
ഏഴാം ക്ലാസ്സിലെ ഹിന്ദി ഒന്നാം അധ്യായത്തിലെ ഗുല്‍മോഹര്‍ കാ ജന്മദിന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് എന്റെ മരത്തിന്റെ ജന്മദിനം ആഘോ
ഷിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്.ഏഴാം ക്ലാസ്സിലെ  മുഴുവന്‍ കട്ടികളും ജന്മദിനം ആഘോഷിച്ചു.കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചും മരത്തെ അലങ്കരിച്ചും,ജന്മദിന ബോര്‍ഡ് വെച്ചും, മിഠായി, നാരങ്ങാ വെള്ളം,ലഡു,ചായ തുടങ്ങിയവ നല്കിയും  മരത്തിന്റെ ജന്മദിനം ആഘോഷിച്ചത് നാട്ടുകാരില്‍ കൗതുകം വളര്‍ത്തി.

അഞ്ജിതയുടെ വീട്ടിലെത്തിയ ഇക്കോക്ലബ്ബ് കോ ഓഡിനേറ്റര്‍ പി കുഞ്ഞിക്കണ്ണന്‍,സീനിയര്‍ അസിസ്റ്റന്റ് ആശ പി ആര്‍,സുധ കെ വി, ജയരാജന്‍ കെ വി,രാജീവന്‍ പി കെ എന്നിവര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു
.

Friday, 5 June 2015

ലോക പരിസര ദിനം

വിഷരഹിത കൃഷിയിറക്കി പരിസര ദിനാചരണം

സ്ക്കുളിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലത്ത് ഇക്കോ ക്ലബ്ബിന്റെ നോതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് വിഷരഹിത കൃഷിയിറക്കി പരിസരദിനമാചരിച്ചു.കപ്പ,ചേന,ചേമ്പ്,കാച്ചില്‍,മഞ്ഞള്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്.കാഞ്ഞങ്ങാട് നഗരസഭാ കൃഷി ഓഫീസര്‍ എം പി പ്രേമലത ഉദ്ഘാടനം ചെയ്തു.പീ ടി എ പ്രസിഡന്റ്,ഹെഡ് മാസ്റ്റര്‍, ഇക്കോ ക്ലബ്ബ് കോഡിനേറ്റര്‍ പി കഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.ആശ പി ആര്‍,അനിത എം,സുധ കെ വി,ജയരാജന്‍ കെവി ,തങ്കമണി കെവി എന്നിവര്‍ നേതൃത്വം നല്കി.വൃക്ഷ തൈകളുടെ വിതരണം പി ടി എ പ്രസിഡന്റ് നിര്‍വ്വഹിച്ചു.


Wednesday, 3 June 2015

പ്രവേശനോത്സവം 2015-16

പ്രവേശനോത്സവത്തോടെ തുടക്കം

2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവേശനോത്സവത്തോടെ തുടക്കമായി.പ്രീ പ്രൈമറിയിലേക്കും ഒന്നാം ക്ലാസ്സിലേക്കും അഞ്ചാം ക്ലാസ്സിലേക്കും പ്രവേശനം നേടിയ 110 ലധികം കുട്ടികള്‍ക്ക് പി ടി എ കമ്മറ്റിയുടേയും സ്ക്കൂള്‍ വികസന സമിതിയുടേയും നേതൃത്വത്തില്‍ ഘോഷയാത്രയൊരുക്കി സ്വാഗതം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പി ലീല ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയര്‍മാന്‍ അഡ്വ പി അപ്പുക്കുട്ടന്‍‌ പിടിഎ നല്കുന്ന സൗജന്യ യൂണിഫോമിന്റെ വിതരണം നിര്‍വ്വഹിച്ചു .രമേശ് പൈ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കുടകള്‍ നല്കി.നെല്ലിക്കാട്ട് റെഡ്സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പായസവിതരണം നടത്തി.കേളി കലാകായിക കേന്ദ്രം,ഫ്രണ്ട്സ്സ് കാലിക്കടവ്,പ്രകാശന്‍മാസ്റ്റര്‍ എന്നിവര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.മദര്‍ പി ടി എ പ്രസിഡന്റ് ദീപ്തി സുനില്‍കുമാര്‍ സീനിയര്‍ അസിസ്ററന്റ് പി ആര്‍ ആശ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പി ടി എ പ്രസിഢന്റ് ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.ഹെഡ് മാസ്റ്റര്‍ ടി രവീന്ദ്രന്‍ നായര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.സംഗീതാധ്യാപകന്‍ ഹരിമുരളി പ്രവേശനോത്സവഗാനം ആലപിച്ചു.