Friday, 15 August 2014

നൂറാം ജന്മദിനാശംസകള്‍ നേര്‍ന്ന്..

ആഗസ്ത് 15-സ്വാതന്ത്രിയ സമര സേനാനി ശ്രീ കെ മാധവന് നൂറാം ജന്മദിനാശംസകള്‍ നേരാന്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വീട്ടിലെത്തി.കട്ടികളുടെ ജന്മദിന ഉപഹാരമായ പൂച്ചെണ്ട് ഹെഡ് മാസ്റ്റര്‍ സമ്മാനിച്ചു.പി ടി എ പ്രസിഡന്റ് പൊന്നാട അണിയിച്ചു.
സ്വാതന്ത്രിയ ദിന സന്ദേശവും മധുര പലഹാരവും നല്കിയാണ് കുട്ടികളെ മാധവേട്ടന്‍ യാത്രയാക്കിയത്.രാവിലെ സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ലീല പതാക ഉയര്‍ത്തി.
ഗാന്ധി സിനിമാ പ്രദര്‍ശനവും പായസ വിതരണവും നടന്നു.

Saturday, 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod

Thursday, 31 July 2014

ഈദ് മുബാറക്ക്

മേലാംകോട്-കുഞ്ഞു കൈകളില്‍ മൈലാഞ്ചിയണിഞ്ഞ് മൊഞ്ചത്തികളായി സ്നേഹവിരുന്നും ഉണ്ട് ഈദ് ആശംസകളും നേര്‍ന്ന് കുട്ടികള്‍ ഈദ് ആഘോഷിച്ചു.
ഗേള്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൈലാഞ്ചിയിടല്‍ മല്‍സരം ഹെഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഗേള്‍സ് ക്ലബ്ബ് കണ്‍വീനര്‍ സുധ കെ വി സ്വാഗതം പറഞ്ഞു

Monday, 21 July 2014

അമ്പിളിമാമനെ തൊട്ടറിഞ്ഞ്

അമ്പിളിമാമനെ തൊട്ടറിഞ്ഞ് കുട്ടികള്‍ കഥകളും കവിതകളും എഴുതിയും ചിത്രം വരച്ചും ചാന്ദ്രദിനം ആഘോഷിച്ചു.ചാന്ദ്രവിജയം ബഹിരാകാശ യാത്ര എന്നിവയുമായി ബന്ധപ്പെട്ട പാനല്‍ പ്രദര്‍ശനം, ബഹിരാകാശ ക്വിസ്,റേഡിയോ നാടകം,എന്നിവയും ചാന്ദ്രദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Wednesday, 16 July 2014

പി എന്‍ പണിക്കര്‍ക്ക് പുനര്‍ജനി

ശ്രീ പി എന്‍ പണിക്കര്‍ക്ക് പുനര്‍ജനി നല്‍കിക്കൊണ്ട് വായനാമരം സ്ഥാപിച്ചു.വായനാ വാരാചര​ണത്തിന്റെ സമാപനം കുറിച്ചുകൊണ്ടായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്
ശാഖകളില്‍ തൂങ്ങിനില്‍ക്കുന്ന പുസ്തകങ്ങളില്‍ നിന്ന് ആവശ്യമായവ തിരഞ്ഞെടുത്ത് വായിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

പ്രവേശനോത്സവം 2014


Tuesday, 15 July 2014

പ്രവേശനോല്‍സവം 2014

സ്കൂളിലെ പ്രവേശനോല്‍സവം വാര്‍ഡ് കൗണ്‍സിലര്‍ പി ലീല ഉദ്ഘാടനം ചെയ്തു. വ്യാപാരിയായ മേലാങ്കോട്ട് രമേശ് പൈ ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് കുടകളും സാക്ഷരീയം പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പത്ത് കുട്ടികള്‍ക്ക് ബാഗും നോട്ട് ബുക്കുകളും  വിതരണം ചെയ്തു.  അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബ്ബിലെ പ്രവര്‍ത്തകര്‍ പ്രിപ്രൈമറി കുട്ടികള്‍ക്ക് വാട്ടര്‍ ബോട്ടിലും നല്‍കി.കുട്ടികളെ ബലൂണുകളും പൂക്കളും നല്‍കി ചെണ്ടവാദ്യത്തോടുകൂടി സ്വീകരിച്ചു.ഹെഡ് മാസ്റ്റര്‍ ടി രവീന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍ നന്ദി രേഖപ്പെടുത്തി .കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് യൂണിറ്റ് തങ്ങള്‍ കൃഷി ചെയ്തുണ്ടാക്കിയ പുത്തരി ഉപയോഗിച്ച് തയ്യാറാക്കിയ പാല്‍പായസം നല്‍കി.