എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
Tuesday, 7 July 2015
Wednesday, 1 July 2015
Saturday, 20 June 2015
പി എന്‍ പണിക്കര്‍ വായനാമരം ജന്മദിനം
ജൂണ്‍19
പി എന്‍ പണിക്കര്‍ വായനാമരത്തിന്റെ ഒന്‍പതാം ജന്മദിനാഘോഷവും വായനാമരത്തിന്റേയും വിദ്യാരംഗം സാഹിത്യ വേദിയുടേയും ഉദ്ഘാടനം ഹെഡ്മാസ്റര്‍ നിര്‍വഹിച്ചു. മരത്തെ അലംങ്കരിച്ച് കുട്ടികള്‍ വായനാമരച്ചോട്ടില്‍ ഒത്തുചേര്‍ന്ന് ജന്മദിനാശംസകള്‍ നേര്‍ന്നു.അധ്യാപികയായ എന്‍ കെ പത്മിനി വായനാദിന പ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്റ് എല്ലാവര്‍ക്കും മിഠായി സമ്മാനമായി നല്കി.അമ്മവായനക്കുള്ള പുസ്തകങ്ങള്‍ ഒന്നാം ക്ലാസ്സിലെ അമ്മമാര്‍ക്ക് നല്കി അനിതകുമാരി ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുക്കപ്പെടുന്ന 10വീതം കുട്ടികളുടെ പുസ്തകാസ്വാദനക്കുറിപ്പ് ഓരോ ദിവസവും ഒരാഴ്ചക്കാലം ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യും.
Friday, 19 June 2015
കൃഷി അറിവുകള്‍ തേടി കുട്ടികള്‍ പാടത്തെത്തി
യന്ത്രമുപയോഗിച്ച് ഞാറ് നടുന്നത് കാണാന്‍ 5,6 ക്ലാസ്സിലെ കുട്ടികള്‍ പാടത്ത് എത്തി.സ്ക്കൂളിന് സമീപത്തുള്ള രാമനാഥപൈയുടെ പാടത്താണ് കുട്ടികളെത്തിയത്.ഇക്കോ, സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കുള്ള ഇടവേളയില്‍ സംഘടിപ്പിച്ച പരിപാടിക്ക് പി കുഞ്ഞിക്കണ്ണന്‍,പി ആര്‍ ആശ,അനിത എം,സുധ കെ വി,ജയരാജന്‍ കെ വി,രാജീവന്‍ പി കെ,തങ്കമണി കെ വി എന്നിവര്‍ നേതൃത്വം നല്കി.
കുട്ടികളുടെ എണ്ണം വര്‍ധിച്ചു
ഈ അധ്യയന വര്‍ഷത്തിലും കുട്ടികളുടെ എണ്ണം വര്‍ധിച്ചു.കഴിഞ്ഞവര്‍ഷം പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ ഉണ്ടായിരുന്ന 385കുട്ടികളില്‍ നിന്ന് 401കുട്ടികളായാണ് വര്‍ധിച്ചത്.ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണം താഴെ കൊടുക്കുന്നു.
പ്രീപ്രൈമറി----46 ക്ലാസ് 4------32
ക്ലാസ് 1-------45 ക്ലാസ് 5-----58
ക്ലാസ് 2-------43 ക്ലാസ് 6-----60
ക്ലാസ് 3-------38 ക്ലാസ് 7--- -79
Tuesday, 9 June 2015
എന്റെ മരത്തിനും ജന്മദിനം
മഹാഗണിമരത്തിന് ജന്മദിനം
എന്റെ മരം പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ നിന്ന് ലഭിച്ച മഹാഗണിതൈ നട്ട് വളര്‍ത്തി രണ്ടാം ജന്മദിനം ആഘോഷിച്ച ഏഴാം ക്ലാസ്സിലെ അഞ്ജിതയുടെ വീട്ടില്‍ അധ്യാപകരും കൂട്ടുകാരുമെത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചായയും പലഹാരവും നല്കി സ്വീകരിച്ചു.
ഏഴാം ക്ലാസ്സിലെ ഹിന്ദി ഒന്നാം അധ്യായത്തിലെ ഗുല്‍മോഹര്‍ കാ ജന്മദിന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് എന്റെ മരത്തിന്റെ ജന്മദിനം ആഘോ
ഷിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്.ഏഴാം ക്ലാസ്സിലെ മുഴുവന്‍ കട്ടികളും ജന്മദിനം ആഘോഷിച്ചു.കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചും മരത്തെ അലങ്കരിച്ചും,ജന്മദിന ബോര്‍ഡ് വെച്ചും, മിഠായി, നാരങ്ങാ വെള്ളം,ലഡു,ചായ തുടങ്ങിയവ നല്കിയും മരത്തിന്റെ ജന്മദിനം ആഘോഷിച്ചത് നാട്ടുകാരില്‍ കൗതുകം വളര്‍ത്തി.
അഞ്ജിതയുടെ വീട്ടിലെത്തിയ ഇക്കോക്ലബ്ബ് കോ ഓഡിനേറ്റര്‍ പി കുഞ്ഞിക്കണ്ണന്‍,സീനിയര്‍ അസിസ്റ്റന്റ് ആശ പി ആര്‍,സുധ കെ വി, ജയരാജന്‍ കെ വി,രാജീവന്‍ പി കെ എന്നിവര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു
.
Subscribe to:
Posts (Atom)